Tag: Rain

  • ഉത്രാട പാച്ചിലിനിടെ മഴ; വരും മണിക്കൂറിലും മഴക്ക് സാധ്യത

    ഉത്രാട പാച്ചിലിനിടെ മഴ; വരും മണിക്കൂറിലും മഴക്ക് സാധ്യത

    തിരുവനന്തപുരം: ഉത്രാട പാച്ചിലിനിടെ കേരളത്തിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

    രാവിലെ തിരുവനന്തപുരം നഗരത്തിലടക്കം മഴ ലഭിച്ചിരുന്നു.വരും മണിക്കൂറിൽ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത.

  • കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത

    കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം:കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

    ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30ന് അതിശക്തമായ മഴയ്ക്കും സാധ്യത. 28 മുതൽ സെപ്റ്റംബർ ഒന്നു വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കും.

  • സംസ്ഥാനത്ത് മഴ കനക്കുന്നു

    സംസ്ഥാനത്ത് മഴ കനക്കുന്നു

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു.

    നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

    പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

  • ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട്

    ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം:ജില്ലയിൽ ഇന്ന് (ജൂലൈ 29) 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.

  • കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

    കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

    വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.

    ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂലായ് 28 മുതൽ 31 വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്ന

  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.

    അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

    24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

    ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത

    ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത.

    തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

    തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്

  • ഫാമിൽ മഴവെള്ളം കയറി; കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

    ഫാമിൽ മഴവെള്ളം കയറി; കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

    കാട്ടാക്കട: മഴവെള്ളം കയറി കോഴിക്കുഞ്ഞുങ്ങള്‍ ചത്തു.

    കാട്ടാക്കട പേഴുംമൂട് ഫാമിലെ 5000 ത്തിലധികം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.

    പേഴുംമൂട് മാഹിന്റെ ഉടമസ്ഥതയിലെ ഹിസാന പൗൾട്രി ഫാമിലാണ് സംഭവം. അഞ്ചുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.

    ഫാമിലുണ്ടായിരുന്ന കോഴിത്തീറ്റയും വെള്ളം കയറി നശിച്ചു.

  • മഴ; ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ കൃഷിനാശം

    മഴ; ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ കൃഷിനാശം

    തിരുവനന്തപുരം: മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ (1,82,230,00 രൂപ) കൃഷിനാശം.

    മെയ് 22 മുതല്‍ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു.

    720 കര്‍ഷകര്‍ക്കാണ് മഴ മൂലം നഷ്ടമുണ്ടായത്. 13,700 കുലയ്ക്കാത്ത വാഴകളും 2,0482 കുലച്ചവയും മഴയില്‍ നശിച്ചു.

    ഇതോടെ മെയ് മാസം മാത്രം ഉണ്ടായ ആകെ കൃഷിനാശം 13 കോടി പിന്നിട്ടു. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്.