Tag: Rain

  • മഴയിൽ മുങ്ങി തലസ്ഥാനം; വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി

    മഴയിൽ മുങ്ങി തലസ്ഥാനം; വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി

    തിരുവനന്തപുരം:  ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

    മുക്കോലയ്ക്കലിൽ വീടുകളിൽ വെള്ളം കയറി. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിൽ വെള്ളം കയറി.

    ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരം മുറിച്ച് മാറ്റി.

  • തിരുവനന്തപുരത്ത് കനത്ത മഴ

    തിരുവനന്തപുരത്ത് കനത്ത മഴ

    തിരുവനന്തപുരം:തിരുവനന്തപുരം  ജില്ലയിൽ കനത്ത മഴ.ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്.

    തിരുവനന്തപുരം നഗരത്തിൽ തമ്പാനൂർ, പെരൂർക്കട ,ചാക്ക, വഴുതക്കാട് ,കിഴക്കേകോട്ട വെള്ളയമ്പലം തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തത്.

    തിരുവനന്തപുരത്ത് മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്.

  • ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ ഇന്നും നാളെയും യെല്ലൊ അലർട്ട്

    ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ ഇന്നും നാളെയും യെല്ലൊ അലർട്ട്

    തിരുവനന്തപുരം:ജില്ലയിൽ ഇന്നും (മെയ് 14) നാളെയും (മെയ് 15) , മെയ് 17, 18 എന്നീ തിയതികളിലും

    24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

  • കൊടും വേനലിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും മഴ ലഭിക്കും

    കൊടും വേനലിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും മഴ ലഭിക്കും

    തിരുവനന്തപുരം: വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

    നാളെ കൂടുതൽ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.

    മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

    തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നാളെ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

  • സംസ്ഥാനത്ത് വരുന്ന 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് വരുന്ന 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മസംസ്ഥാനത്ത്ണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ പെയ്തേക്കും. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്

  • കാലവർഷം; അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിന് നിർദേശം

    കാലവർഷം; അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിന് നിർദേശം

    തിരുവനന്തപുരം:കാലവർഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്.

    അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി, വൃക്ഷങ്ങളുടെ അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റണം.

    ഓഫീസ് പരിസരങ്ങളിലും റോഡുകളിലും അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് മേധാവികൾ നോട്ടീസ് നൽകണം.

    വസ്തു ഉടമ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ ഒഴിവാക്കാത്ത പക്ഷം തദ്ദേശസ്ഥാപന മേധാവികൾ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും ചെലവായ തുക വസ്തു ഉടമയിൽ നിന്നും ഈടാക്കണമെന്നും നിർദേശിക്കുന്നു.

    വൃക്ഷങ്ങൾ പൂർണമായി മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ സഹിതം ബന്ധപ്പെട്ട ഓഫീസ് മേധാവി ജില്ലാ കളക്ടറുടെ പ്രത്യേക മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

  • സംസ്ഥാനത്ത് അഞ്ചാം തീയതി വരെ വ്യാപകമായ മഴക്ക് സാധ്യത

    സംസ്ഥാനത്ത് അഞ്ചാം തീയതി വരെ വ്യാപകമായ മഴക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാം തീയതി വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

    കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • ശക്തമായ മഴ; ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

    ശക്തമായ മഴ; ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

    തിരുവനന്തപുരം: ജില്ലയിൽ ഇന്നും (മെയ് 31) ജൂൺ നാലിനും ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

    ഈ സാഹചര്യത്തിൽ ഇന്നും (മെയ് 31) ജൂൺ നാലിനും ജില്ലാ കളക്ടർ ജെറോമിക് ജോർജ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.