Tag: Sucide

  • യുവതി വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യചെയ്തു

    യുവതി വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യചെയ്തു

    കല്ലറ: യുവതി വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യചെയ്തു.

    കല്ലറ മുതുവിള വൈദ്യന്‍മുക്ക് സ്വദേശി സുമ(37)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.

    വീടിന്റെ രണ്ടുവശത്തെയും വാതിലുകള്‍ അടച്ചിട്ടശേഷം യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് തീയണച്ചത്

    ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

    സുമയുടെ ഭര്‍ത്താവ് ശരത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. രണ്ടാമത്തെ പ്രസവത്തിന് ശേഷം സുമയ്ക്ക് മാനസികസമ്മര്‍ദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിന് ശേഷം ശാരീരികപ്രശ്‌നങ്ങളും അലട്ടിയിരുന്നു. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്തു.

  • ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

    ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

    പാലോട്:  ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.

    ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.

    അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്

  • ‘അമ്മയെയും കൊണ്ടുപോകുന്നു’: വണ്ടിത്തടത്ത് അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ

    ‘അമ്മയെയും കൊണ്ടുപോകുന്നു’: വണ്ടിത്തടത്ത് അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ

    കോവളം: വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി.

    ശ്യാമള (76), സാബു ലാൽ (50) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

    ഒരു മാസം മുൻപ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് സാബു ലാല്‍ മനോവിഷമത്തിലായിരുന്നു. അർബുദബാധിതയായി ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മരണം.

    തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു സാബു ലാലിന്റെ മൃതദേഹം. ശ്യാമള നിലത്ത് മരിച്ചു കിടക്കുകയായിരുന്നു.അമ്മായിഅമ്മയെ, സാബു ലാൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രാഥമിക നിഗമനം.

    അമ്മയെയും കൊണ്ടുപോകുന്നു എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

  • ഒൻപതാംക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    ഒൻപതാംക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    പാങ്ങോട് : ഒൻപതാംക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

    ചിതറ ഭജനമഠം പുതുശേരി കാക്കാംകുന്ന് പൂജാഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പ്രസാദ് ശാലിനി ദമ്പതിമാരുടെ മകൾ പൂജാ പ്രസാദ് (14) ആണ് മരിച്ചത്.

    കല്ലറ ഗവ. വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് വീടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

  • കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി; സംഭവം നെയ്യാറ്റിന്‍കരയില്‍

    കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി; സംഭവം നെയ്യാറ്റിന്‍കരയില്‍

    നെയ്യാറ്റിൻകര:കിടപ്പുരോഗിയായ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി.

    അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

    സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മകളുടെ കഴുത്ത് മുറിച്ചശേഷം ലീല ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മകൻ കുറച്ചു വർഷങ്ങൾക്കു മുൻപാണ് മരിച്ചത്.

  • കർഷകൻ ജീവനൊടുക്കിയ സംഭവം: നിക്ഷേപത്തുക കുടുംബത്തിനു മടക്കിനൽകി  പെരുമ്പഴുതൂർ സഹകരണ ബാങ്ക്

    കർഷകൻ ജീവനൊടുക്കിയ സംഭവം: നിക്ഷേപത്തുക കുടുംബത്തിനു മടക്കിനൽകി പെരുമ്പഴുതൂർ സഹകരണ ബാങ്ക്

    നെയ്യാറ്റിൻകര : നിക്ഷേപത്തുക ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിനു പലിശയടക്കം തുക പെരുമ്പഴുതൂർ സഹകരണ ബാങ്ക് മടക്കിനൽകി.

    കർഷകനായ സോമസാഗരത്തിനു നിക്ഷേപത്തുകയും പലിശയും ചേർത്ത് 5,30,419 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. ഈ തുക ലഭിക്കാനായി പലപ്പോഴായി ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിക്കില്ലെന്നായപ്പോഴാണ് സോമസാഗരം ജീവനൊടുക്കിയത്.

    സംഭവം വിവാദമായതോടെ സോമസാഗരത്തിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി നിക്ഷേപത്തുക മുഴുവനായി മടക്കിനൽകുകയായിരുന്നു

  • പലിശക്കാരന്റെ ഭീഷണി; മനംനൊന്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കിയെന്ന് പരാതി

    പലിശക്കാരന്റെ ഭീഷണി; മനംനൊന്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കിയെന്ന് പരാതി

    തിരുവനന്തപുരം: പലിശക്കാരന്റെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് മത്സ്യ കച്ചവടക്കാരൻ ജീവനൊടുക്കിയെന്ന് പരാതി. സുജിത് കുമാറിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

    പലിശക്ക് പണം നൽകിയ രാജേന്ദ്രൻ സുജിത് കുമാറിനേയും മകനേയും വീട്ടിൽ കയറി ആക്രമിച്ചിരുന്നുവെന്നും പരാതിയുണ്ട്. നാട്ടുകാർ മൃതദേഹവുമായി ശംഖുമുഖം റോഡ് ഉപരോധിച്ചു.

  • തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ ജി. ഗണേഷ്കുമാർ ആണ് മരിച്ചത്.

    പുന്നലത്തുപടിയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

     

  • ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

    ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

    മംഗലപുരം : ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

    മുരുക്കുംപുഴ ഇടവിളാകം എംജിഎം സ്കൂളിനു സമീപം ശ്രീകൃഷ്ണ വീട്ടിൽ വി.തുളസീധരൻ ( 48 ), ഭാര്യ ഷീജ ( 46 ) എന്നിവരാണ് മരിച്ചത്.

    ഇന്നലെ പുലർച്ചെ ഒരുമണിയോടെ കരിച്ചാറ റെയിൽവെ ഗേറ്റിനു സമീപം വച്ചാകാം സംഭവമെന്നു കരുതുന്നു. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.