Tag: Thiruvananthapuram corporation

  • തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

    തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

    തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

    ഏറ്റവും മുതിർന്ന അംഗമായ നന്തൻകോട് വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട കെ. ആർ ക്ളീറ്റസിന് ജില്ലാകളക്ടർ അനു കുമാരി സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്ന അംഗം മറ്റ് ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

    ചടങ്ങിൽ സബ് കലക്ടറും റിട്ടേണിംഗ് ഓഫീസറുമായ ഒ.വി ആൽഫ്രഡ്, ജില്ലാ പ്ലാനിങ് ഓഫീസർ പ്രവീൺ. പി, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി, ജില്ലാ ലേബർ ഓഫീസർ ബിജു.എ എന്നീ റിട്ടേണിംഗ് ഓഫീസർമാരും, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ആന്റണി രാജു,നഗരസഭാ സെക്രട്ടറി ജഹാംഗീർ. എസ് എന്നിവരും പങ്കെടുത്തു.

    സത്യപ്രതിജ്ഞ ചെയ്ത പുതിയ ഭരണസമിതി മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു.

  • നിർദ്ദേശങ്ങളും ആശയങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറം

    നിർദ്ദേശങ്ങളും ആശയങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറം

    തിരുവനന്തപുരം:പുതുതായി നിർമ്മിക്കുന്ന എല്ലാ വീടുകളിലും വയോജന സൗഹൃദമുറികൾ ,തെരുവ് നായ്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ , ടൗൺ ഹാൾ, ആർട്ട് ഗ്യാലറി തുടങ്ങി തിരുവനന്തപുരത്തിനെ ദുബായ് പോലെ കാണാൻ എന്താണ് ചെയ്യേണ്ടതെന്നുവരെയുള്ള നിർദ്ദേശങ്ങളും ആശയങ്ങളുമായി സജീവമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറം.

    നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി വികസനസദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനെ തുടർന്ന് നിശാഗന്ധിയിൽ നടന്ന ഓപ്പൺ ഫോറമാണ് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായത്.

    നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വയോജന സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സൗന്ദര്യവൽക്കരണം, മാലിന്യ നിർമാർജനം തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഉയർന്നത്. ജില്ലയിലെ സാംസ്‌കാരിക, സാമൂഹിക, കലാകായിക സിനിമാ മേഖലകളിലെ വ്യക്തിത്വങ്ങൾ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു ആശയങ്ങൾ പങ്കുവെച്ചു.

    വയോജന സൗഹൃദ പദ്ധതികൾ നഗരസഭ കൂടുതലായി ആരംഭിക്കേണ്ടതുണ്ടെന്നും പുതുതായി നിർമ്മിക്കുന്ന എല്ലാ വീടുകളിലും ഒരു വയോജന മുറി നിർബന്ധമായും ഉണ്ടാകണമെന്നും ട്രിവാൻഡ്രം ഡവലപ്‌മെന്റ് ഫോറം കൺവീനർ എം വിജയകുമാരൻ പൂജപ്പുര അഭിപ്രായപ്പെട്ടു. പഴയ വീടുകളിൽ വയോജനങ്ങൾക്കായി ഒരു മുറി കൂടി കൂട്ടിചേർക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകണമെന്നും പാതയോരങ്ങളിലും മറ്റും ചത്തുകിടക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ശാന്തികവാടം പോലെ ഒരു മൃഗകവാടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടൂരിലെ ആന റീഹാബിലിറ്റേഷൻ സെന്റർ പോലെ നഗരാതിർത്തിയിൽ എവിടെയെങ്കിലും സ്ഥലം കണ്ടെത്തി നായ്ക്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ഡൊമസ്റ്റിക് എയർപോർട്ടിന് പുറത്തുള്ള ഫുട്പാത്തിലും മറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക, നഗരത്തിന്റെ സൗന്ദര്യം കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സ്വാമി സന്ദീപാനന്ദഗിരി മുന്നോട്ടുവച്ച മറ്റ് നിർദേശങ്ങൾ.
    നഗരസൗന്ദര്യത്തിന്റെ പ്രധാന ആകർഷണങ്ങളാണ് കച്ചവട സ്ഥാപനങ്ങളെന്നും അതുകൊണ്ട് തന്നെ പാളയം മാർക്കറ്റിന്റെ വികസനം വേഗത്തിലാക്കി കാലതാമസം കൂടാതെ നിലവിലുള്ളവർക്ക് സ്ഥലം ലഭ്യമാക്കുന്നത് ഉചിതമായിരിക്കുമെന്നും പാളയം ഇമാം വി കെ ഷുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.

    മെട്രോറെയിൽ സംവിധാനം നഗരസഭ ഏറ്റെടുത്ത് നടപ്പാക്കണമെന്നും തെരുവിൽ കഴിയുന്ന നാടോടികൾ ഉൾപ്പെടെയുള്ളവരുടെ വിശപ്പ് അകറ്റുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാല ആരംഭിക്കണമെന്നും സി എസ് ഐ സൗത്ത് കേരള ഡയോസിസ് പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ഡോ.ജയരാജ് നിർദേശിച്ചു.

    നഗരത്തിലെ പ്രധാനവീഥികൾക്ക് അരികിലുള്ള കാലപ്പഴക്കം ചെന്നതും ചരിത്രപ്രാധാന്യങ്ങൾ ഉള്ളതുമായ കെട്ടിടങ്ങൾ പുതുക്കിപ്പണിഞ്ഞും നിലനിറുത്താൻ പറ്റുന്നവയെ മോടിപ്പിടിപ്പിച്ചും നഗരത്തെ സൗന്ദര്യവൽക്കരിക്കണമെന്നും നഗരസഭയുടെ നേത്വത്തിൽ ചിത്രകാരൻമാർക്ക് ഒത്തുകൂടാൻ പുതിയ സ്ഥലം കണ്ടെത്തി ഗ്യാലറി സ്ഥാപിക്കണമെന്നും ചിത്രകാരനായ കാരയ്ക്കാമണ്ഡപം വിജയകുമാർ അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും നിർമ്മാണ ഘട്ടങ്ങളിൽ ഗുണഭോക്താവിന്റെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന രീതി സ്വീകരിക്കുന്നത് നന്നായിരിക്കുമെന്നും കോസ്റ്റ് ഫോർഡ് ജോയിന്റ് ഡയറക്ടർ പി ബി സാജൻ പറഞ്ഞു.

    കടൽപാട്ടു സംഘങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും വയോജനങ്ങളുടെ മാനസികോല്ലാസവും സാംസ്‌കാരിക പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി നഗരസഭയുടെ കീഴിൽ ഒരു സാംസ്‌കാരിക ടീം രൂപീകരിക്കണം, ലഹരി തടയുന്നതിന്റെ ഭാഗമായി ഒരു വീട്ടിൽ ഒരു വോളന്റിയർ പദ്ധതി നടപ്പാക്കണം, പുസ്തക പ്രകാശന ചടങ്ങുകളും എഴുത്തുകാരുടെ കൂട്ടായ്മകളും സാധ്യമാക്കുന്നതിന് ഒരു പൊതുസ്ഥലം സജ്ജീകരിക്കണം തുടങ്ങിയ അഭിപ്രായങ്ങളാണ് എഴുത്തുകാരനായ വിനോദ് വൈശാഖി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.

    നഗരത്തിൽ നല്ലൊരു ആർട്ട് ഗ്യാലറി വേണമെന്ന് അഭിപ്രായപ്പെട്ടെ ചിത്രകാരൻ നേമം പുഷ്പരാജ് നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. തിരുവനന്തപുരം ഒട്ടും മോശമല്ലെന്നും ദുബായ് പോലൊരു നഗരമായി മാറണമെന്നും ഏതൊരു പദ്ധതിയുടെയും നടപ്പാക്കൽ പോലെ പ്രധാനമാണ് ഫോളോ അപ്പ് പ്രവർത്തനങ്ങളെന്നും പർവതാരാഹോകനായ മലയാളി ഷെയ്ഖ് ഹസൻ ഖാൻ പറഞ്ഞു. നഗരത്തിലെ സാംസ്‌കാരിക പുതുകേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ ഒരു കൾച്ചറൽ സർക്യൂട്ട് ഉണ്ടാക്കണമെന്നും മാനവീയം വീഥിയിൽ സൈക്കിളുകൾ സൂക്ഷിക്കാനുള്ള ഇടം ഒരുക്കണമെന്നും കലാകാരന്മാർക്ക് വേണ്ടി ഗ്രീൻ റൂം സംവിധാനം നടപ്പിലാക്കേണ്ടതുണ്ടെന്നും മാനവീയം സ്ട്രീറ്റ് ലൈബ്രറി സെക്രട്ടറി കെ ജി സൂരജ് പറഞ്ഞു. വായു, വെള്ളം, മണ്ണ് എന്നിവ സംരക്ഷിക്കാൻ വേണ്ടത് ചെയ്യണമെന്ന് എഴുത്തുകാരനായ സി പി അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു.

    നഗരത്തിന്റെ ഭാവി വികസന പരിപാടികൾക്ക് ജനപിന്തുണയും പൊതുജനാഭിപ്രായവും പ്രധാനമാണെന്നും ഇവിടെ ഉയർന്ന വന്ന നിർദ്ദേശങ്ങളും ആശയങ്ങളും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളെല്ലാം നടപ്പാക്കാമെന്നും മേയർ ആര്യാ രാജേന്ദ്രൻ ഓപ്പൺ ഫോറത്തിന് പരിസമാപ്തികുറിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തിൽ അറിയിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ക്ലൈനസ് റൊസാരിയോ, സുര കുമാരി, ഷാജിദാ നാസർ, സുജാ ദേവി, മേടയിൽ വിക്രമൻ, നഗരസഭ സെക്രട്ടറി ജഹാംഗീർ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.

  • തിരുവനന്തപുരം നഗരസഭയിലെ എസ്‍സി – എസ്ടി ഫണ്ട് തട്ടിപ്പ് കേസ്; 14 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം നഗരസഭയിലെ എസ്‍സി – എസ്ടി ഫണ്ട് തട്ടിപ്പ് കേസ്; 14 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിലെ എസ്‍സി- എസ്ടി ഫണ്ട് തട്ടിപ്പ് കേസിൽ 14 പേര്‍ അറസ്റ്റില്‍.

    നഗരസഭയിലെ എസ്‍സി- എസ്ടി, ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള സബ്സിഡി ഫണ്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായാണ് 14 പേരുടെ അറസ്റ്റ്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

     

  • വീണ്ടും സ്വരാജ് ട്രോഫി നേടി തിരുവനന്തപുരം നഗരസഭ

    വീണ്ടും സ്വരാജ് ട്രോഫി നേടി തിരുവനന്തപുരം നഗരസഭ

    തിരുവനന്തപുരം: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം തവണയും നേടി തിരുവനന്തപുരം നഗരസഭ.

    2023-24 വർഷത്തെ വിവിധ മേഖലകളിലെ പ്രവർത്തന മികവാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

    പദ്ധതി നിർവഹണത്തിലെ മികച്ച മുന്നേറ്റം,സദ്ഭരണം,കൗൺസിലിന്റെയും,സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ചിട്ടയായ പ്രവർത്തനം,സംരംഭകത്വം,വികസന ആരോഗ്യശുചിത്വക്ഷേമ പ്രവർത്തനങ്ങൾ,നികുതി വരുമാനത്തിലെ വർദ്ധന,കേന്ദ്രസംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്.

  • വൃത്തിയുടെ ചാമ്പ്യന്മാർ തിരുവനന്തപുരം കോർപറേഷനെന്ന് മന്ത്രി എം ബി രാജേഷ്

    വൃത്തിയുടെ ചാമ്പ്യന്മാർ തിരുവനന്തപുരം കോർപറേഷനെന്ന് മന്ത്രി എം ബി രാജേഷ്

    തിരുവനന്തപുരം:മാലിന്യ നിർമ്മാർജനത്തിൽ പുത്തൻ മാതൃക തീർത്ത് സ്കൂൾ കലോത്സവം, വൃത്തിയുടെ ചാമ്പ്യന്മാർ തിരുവനന്തപുരം കോർപറേഷനെന്ന് മന്ത്രി എം ബി രാജേഷ്, ശുചീകരണ തൊഴിലാളികളെ നേരിട്ടെത്തി അഭിനന്ദിച്ചു.

    പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സ്കൂൾ കലോത്സവം വിജയകരമായി പൂർത്തിയാക്കിയ തിരുവനന്തപുരം കോർപറേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

    പതിനായിരക്കണക്കിന് ആളുകൾ വന്ന ഒരു മേളയുടെ മാലിന്യ സംസ്കരണം പരാതികളൊന്നുമില്ലാതെ ഏറ്റെടുത്ത് വിജയിപ്പിക്കാൻ കോർപറേഷന് കഴിഞ്ഞു. വലിച്ചെറിയൽ ഏതാണ്ട് പൂർണമായും ഒഴിവായ ക്ലീൻ-ഗ്രീൻ കലോത്സവം കൂടിയായാണ് തിരുവനന്തപുരത്തെ കലോത്സവം ചരിത്രത്തിൽ ഇടംപിടിക്കുന്നത്. കലോത്സവത്തെ വൃത്തിയുടെ ഉത്സവമാക്കി മാറ്റാൻ കോർപറേഷന് കഴിഞ്ഞു.

    മാലിന്യ സംസ്കരണം കൃത്യമായി നടത്തിയ കോർപറേഷന് എ പ്ലസ് ഗ്രേഡ് നൽകാമെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങൾ മാത്രമല്ല, പൊതുപരിപാടികളാകെ എങ്ങനെ നടത്തണമെന്ന് കേരളത്തിന് മുന്നിൽ പുതിയ മാതൃക സമ്മാനിച്ച തിരുവനന്തപുരം കോർപറേഷനെ മന്ത്രി അഭിനന്ദിച്ചു.

  • ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

    ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

    തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്.

    ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

     

    2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയർ പറഞ്ഞു.

  • സംസ്ഥാന സര്‍ക്കാർ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്

    സംസ്ഥാന സര്‍ക്കാർ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്.

    മേയര്‍ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

    വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരമാണ് തിരുവനന്തപുരത്തിന് ലഭിച്ചത്.

    തിരൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ആര്യ പുരസ്കാരം മേയര്‍ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി

  • ഭിന്നശേഷിക്കാർക്ക് ട്രൈ സ്‌കൂട്ടറുകൾ വിതരണം ചെയ്തു

    ഭിന്നശേഷിക്കാർക്ക് ട്രൈ സ്‌കൂട്ടറുകൾ വിതരണം ചെയ്തു

    തിരുവനന്തപുരം :നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകുന്ന ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച ട്രൈ സ്‌കൂട്ടറുകൾ വിതരണം ചെയ്തു.

    മേയർ ആര്യാ രാജേന്ദ്രൻ ,ഡെപ്യൂട്ടി മേയർ പി.കെ രാജു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഷാജിദ നാസർ,മേടയിൽ വിക്രമൻ,സുജാദേവി.സി.എസ്, ശരണ്യ.എസ്.എസ് എന്നിവർ പങ്കെടുത്തു.

  • മേയർ- ഡ്രൈവർ തർക്കം; രണ്ടാം കൗൺസിൽ യോഗത്തിലും പ്രതിപക്ഷ ബഹളം

    മേയർ- ഡ്രൈവർ തർക്കം; രണ്ടാം കൗൺസിൽ യോഗത്തിലും പ്രതിപക്ഷ ബഹളം

    തിരുവനന്തപുരം :കെഎസ്ആർടിസി ഡ്രൈവർ യദുവും മേയർ ആര്യരാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തിന്റെ പേരിൽ തുടർച്ചയായ രണ്ടാം കൗൺസിൽ യോഗത്തിലും പ്രതിപക്ഷ ബഹളം .

    കഴിഞ്ഞ കൗൺസിലിന്റെ ബഹളത്തിന്റെ തുടർച്ചയായിരുന്നു ഇന്നലെ നടന്ന യോഗത്തിലും ഉണ്ടായത്.

    മഴക്കാലപൂർവ ശുചീകരണം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക കൗൺസിലാണ് പ്രതിപക്ഷ പ്രതിഷേധം ഉണ്ടായത്. കൗൺസിൽ യോഗം ആരംഭിച്ച് മിനിറ്റുകൾക്ക് ഉള്ളിൽ ബിജെപി കൗൺസിലർമാരാണ് പ്രതിഷേധിച്ച് ഇറങ്ങി പോയത്