Tag: Vizhinjam Port

  • ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം; ‘കെയ്‍ലി വന്നു’ രാജ്യത്ത് നങ്കൂരമിട്ട ഏറ്റവും വലിയ കപ്പലുകളിലൊന്ന്

    ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം; ‘കെയ്‍ലി വന്നു’ രാജ്യത്ത് നങ്കൂരമിട്ട ഏറ്റവും വലിയ കപ്പലുകളിലൊന്ന്

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമുദ്രനിരപ്പില്‍ നിന്നും 16.5 മീറ്റര്‍ ആഴത്തിലുള്ള എംഎസ്‌സി കെയ്‌ലി എത്തി.

    വിഴിഞ്ഞത്ത് ഇതുവരെ എത്തുന്ന ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റ് അഥവാ ആഴം കൂടിയ കപ്പലാണ് എംഎസ്‌സി കെയ്‌ലി. രാജ്യത്ത് ഇതുവരെ നങ്കൂരമിട്ടതില്‍ ഏറ്റവും ഡ്രാഫ്‌റ്റ് കൂടിയ കപ്പലുകളിലൊന്നാണിത്.

    ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കപ്പലിനെ പുറംകടലില്‍ നിന്നും ബെര്‍ത്തിലേക്കടുപ്പിച്ചത്. രണ്ട് ദിവസത്തേക്ക് കൂടി കപ്പല്‍ വിഴിഞ്ഞത്ത് തുടരുമെന്നും കണ്ടയ്‌നറുകൾ ഇറക്കുമെന്നും അദാനി പോര്‍ട്‌സ് അറിയിച്ചു. എംഎസ്‌സി കെയ്‌ലിയില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ കൊണ്ട് പോകാനായി എംഎസ്‌സി സുവാപെ വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിട്ടിട്ടുണ്ട്.

  • ‘എം.എസ്.സി ഡെയ്‌ല’ വിഴിഞ്ഞം തുറമുഖം വിട്ടു

    ‘എം.എസ്.സി ഡെയ്‌ല’ വിഴിഞ്ഞം തുറമുഖം വിട്ടു

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദര്‍ ഷിപ്പ് ഡെയ്‌ല തുറമുഖം വിട്ടു.

    മെഡിറ്ററേനിയന്‍ കമ്പനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്‌ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്.

    വിഴിഞ്ഞത്ത് കണ്ടെയിനറുകള്‍ ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്‌ല യാത്രതിരിച്ചത്.

  • സാൻ ഫെർണാൻഡോ മടങ്ങി; വിഴിഞ്ഞത്ത് കെമാറിൻ അസൂർ എത്തി

    സാൻ ഫെർണാൻഡോ മടങ്ങി; വിഴിഞ്ഞത്ത് കെമാറിൻ അസൂർ എത്തി

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാൻഡോ മടങ്ങി.

    തുടർന്ന് കൊളംബോയിൽ നിന്നെത്തിയ കെമാറിൻ അസൂർ എന്ന കപ്പൽ ഉച്ചയക്ക് 2:40-ഓടെ വിഴിഞ്ഞം തുറമുഖത്തെ ബെർത്തിലടുപ്പിച്ചു.

    സാൻഫെർണാൻഡോയെ പുറംകടലിൽനിന്ന് തുറമുഖ ബെർത്തിലടുപ്പിച്ച അതേരീതിയിൽ തന്നെയായിരുന്നു ടഗ്ഗുകളെത്തി കെമാറിൻ അസൂറിനെയും അടുപ്പിച്ചത്. തുടർന്ന് തുറമുഖത്തെ ക്രെയിനുകളുപയോഗിച്ച് കെമാറിൻ അസൂറിൽ നിന്ന് 338 കണ്ടെയനറുകൾ ഇറക്കി യാർഡിലേക്ക് മാറ്റി

  • വിഴിഞ്ഞം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നാടിന് സമർപ്പിച്ചു

    വിഴിഞ്ഞം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നാടിന് സമർപ്പിച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും എന്ന് ഡോ. ആർ ബിന്ദു പറഞ്ഞു.

    നിർമ്മാണം പൂർത്തിയാക്കിയ അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

    നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET) യുടെ ഡ്യൂവൽ റെക്കഗ്നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതന നൈപുണ്യ കോഴ്സുകൾ വിദ്യാർഥികളിലേക്ക് എത്തിച്ചു ഇപ്പോഴത്തെ നൈപുണി വിടവ് നികത്താനും

    കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിൽ പ്രാവീണ്യം നേടാനനുതകുന്ന ഭാഷ കോഴ്സുകൾ അസാപ് കേരള വഴി നൽകാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

    വിഴിഞ്ഞത്തെ വികസന പ്രവർത്തങ്ങൾ തീരദേശത്തെ ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ സഹകരണം വകുപ്പ് മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.

    ഇത് വഴി ലോകോത്തര നിലവാരമുള്ള നൈപുണ്യ കോഴ്‌സുകളിലേക്ക് തീരദേശ മേഖലയിലെ ജനങ്ങൾക്ക് വഴി തുറന്നു കിട്ടുമെന്നും, ഇതുവഴി ആഗോള തലത്തിൽ ഉയർന്ന നിലവാരത്തിലുള്ള ജോലിസാധ്യതകൾ ആണ് സ്കിൽ പാർക്ക് മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    കോവളം എം.എൽ.എ എം വിൻസന്റ് മുഖ്യാതിഥിയായി .ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇഷിത റോയ് IAS സ്വാഗത ആശംസിച്ച ചടങ്ങിൽ, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, വിഴിഞ്ഞം സീപ്പോർട്ട് ലിമിറ്റഡ് എം.ഡി ഡോ. ദിവ്യ എസ് അയ്യർ IAS, അദാനി പോർട്ട് സി ഇ ഓ പ്രദീപ് ജയരാമൻ എന്നിവർ സംബന്ധിച്ചു. വാർഡ് കൗൺസിലർമാരായ പനിയടിമ, സി ഓമന, അദാനി സ്കിൽ ഡെവലപ്മെന്റ് സെന്റർ സി. ഇ ഓ ശ്രീ. ജതിൻ ത്രിവേദി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    അസാപ് കേരളയും അദാനി സ്കിൽ ഡെവലൊപ്മെന്റ് സെന്ററും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. അസാപ് അദാനി സ്കിൽ ഡെവേലപ്മെന്റ് സെന്റർ ട്രാൻസിറ്റ് ക്യാമ്പസ് വഴി പഠിച്ച് വിഴിഞ്ഞം പോർട്ടിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർഥികൾക്കുള്ള ഓഫർ ലെറ്ററും സർട്ടിഫിക്കറ്റും മന്ത്രിമാർ കൈമാറി. ചടങ്ങിൽ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മേധാവി സജിത്ത് കുമാർ ഇ വി നന്ദി പറഞ്ഞു.

    2 നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യത്തോടെ നിർമിച്ച സ്കിൽ പാർക്കിൽ തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യാർത്ഥം ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

  • വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

    വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

    തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

    സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത് , ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി.

    ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.

    ഒഫീസ് സൗകര്യങ്ങൾ , കെട്ടിടങ്ങൾ കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്.

    ഇനി സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

    വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. (ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്.)

    ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.

    സെക്ഷൻ 7 അനുമതി കൂടി ലഭിച്ചതോടെ വലിയ സാധ്യതയാണ് വിഴിഞ്ഞത്ത് തുറക്കുന്നത്. ചരക്കുനീക്കത്തിൽ നിർണായക തുറമുഖമായി വിഴിഞ്ഞം മാറുമെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

  • വിഴിഞ്ഞത്ത് നാവികസേനയുടെ സർവേ കപ്പൽ എത്തി

    വിഴിഞ്ഞത്ത് നാവികസേനയുടെ സർവേ കപ്പൽ എത്തി

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാവികസേനയുടെ കപ്പൽ എത്തി.

    ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്ന ഐ.എൻ.എസ്. സത്‌ലജ് ജെ-17 എന്ന കപ്പലാണ് കഴിഞ്ഞദിവസം എത്തിയത്.

    ക്യാപ്‌റ്റൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള 60 അംഗ ഉദ്യോഗസ്ഥരായിരുന്നു കപ്പലിലെത്തിയത്. ബുധനാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു കപ്പൽ തുറമുഖത്തെ ബെർത്തിലടുപ്പിച്ചത്.

    രാജ്യത്ത് പുതിയ തുറമുഖങ്ങൾ നിർമിക്കുമ്പോൾ നാവികസേനയുടെ കപ്പലുകൾക്ക് അടുക്കുന്നതിനുള്ള സൗകര്യങ്ങൾ, ആഴക്കടലിൽനിന്ന് തുറമുഖ ജെട്ടിയിലേക്ക് അടുക്കേണ്ട മാർഗങ്ങൾ അടക്കമുള്ളവ പരിശോധിക്കുന്ന തുറമുഖ പരിചയപ്പെടലിനായിരുന്നു (പോർട്ട് ഫെമിലറൈസേഷൻ) നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പലെത്തിയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം.

  • വിഴിഞ്ഞം തുറമുഖം; ഈ മാസം ട്രയൽറൺ ആരംഭിക്കും 

    വിഴിഞ്ഞം തുറമുഖം; ഈ മാസം ട്രയൽറൺ ആരംഭിക്കും 

    തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽറൺ ഈ മാസം തുടങ്ങുമെന്നും പൂർണ്ണമായും വാണിജ്യ അടിസ്ഥാനത്തിനുള്ള പ്രവർത്തനങ്ങൾ ഡിസംബറിനുള്ളിൽ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു.

    പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ടു നീങ്ങുകയാണ് 88 ശതമാനവും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഡ്രെഡ്ജിങ്ങ് പ്രവർത്തനങ്ങൾ 98 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.

    ബ്രേക്ക് വാട്ടർ നിർമ്മാണം 81 ശതമാനവും ബെർത്തിന്റെ നിർമ്മാണം 92 ശതമാനവും പൂർത്തീകരിച്ചു. ക്രെയ്‌നുകൾ ടഗ്ഗുകൾ തുടങ്ങി ആവശ്യമുള്ള പദ്ധതി ഉപകരണങ്ങളിൽ ഭൂരിപക്ഷവും തുറമുഖത്ത് എത്തിച്ചു കഴിഞ്ഞു. കണ്ടെയ്‌നർ യാർഡിന്റെ നിർമ്മാണത്തിന്റെ 74 ശതമാനം പൂർത്തിയായി, മറ്റ് കെട്ടിങ്ങൾ അവസാനഘട്ടത്തിൽ എത്തിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.

    തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർണ്ണമായും പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. അടുത്ത രണ്ട് ഘട്ടങ്ങൾ പൂർത്തീകരിക്കുമ്പോൾ 700 പേർക്ക് കൂടി നേരിട്ട് തൊഴിൽ നൽകാനാവുമെന്നാണ് കണക്കാക്കുന്നത്. അടുത്തഘട്ടം നിർമ്മാണ സമയത്ത് 2300 പേർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാവും . ഇതിന്റെ മൂന്നിരട്ടിയോളം പേർക്ക് നേരിട്ടല്ലാതെ തൊഴിൽ ലഭിക്കും.

    എം.എൽ.എ മാരായ കെ.അൻസലൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, കടകംപള്ളി സുരേന്ദ്രൻ , സി.കെ ഹരീന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

  • വിഴിഞ്ഞത്ത് ചരക്കുനീക്കത്തിന് ട്രെയിലറുകൾ എത്തി

    വിഴിഞ്ഞത്ത് ചരക്കുനീക്കത്തിന് ട്രെയിലറുകൾ എത്തി

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണസ്ഥലത്ത് ചരക്കുനീക്കത്തിന് ട്രെയിലറുകൾ എത്തി.

    ഈ മാസാവസാനം എത്തുന്ന ആദ്യ ചരക്കുകപ്പലിലെ കണ്ടെയ്‌നർ യഥാസ്ഥാനങ്ങളിൽ ഇറക്കുന്നതിന് വേണ്ടിയാണ് ട്രെയിലറുകൾ എത്തിച്ചത്.

    28 ട്രെയിലറുകളാണ് ഏതാനും ദിവസം മുമ്പ് ഇവിടെ എത്തിച്ചത്. കപ്പലിൽനിന്ന് കണ്ടെയ്‌നറുകൾ ഇറക്കുന്നതിന്റെയും ചരക്കുനീക്കത്തിന്റെയും പരീക്ഷണ നടപടികൾ തുറമുഖത്ത് പുരോഗമിക്കുകയാണ്

  • വിഴിഞ്ഞത്ത് ഭൂഗര്‍ഭ റെയിൽപ്പാത വരുന്നു; ഡിപിആറിന് അംഗീകാരം

    വിഴിഞ്ഞത്ത് ഭൂഗര്‍ഭ റെയിൽപ്പാത വരുന്നു; ഡിപിആറിന് അംഗീകാരം

    തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി.

    ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്.

    തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽ കോർപ്പറേഷനാണ്. ഇതിന്റെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷനും നവീകരിക്കുന്നുണ്ട്.