Tag: Water authority

  • തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പി ടി പി നഗർ ജല ശുദ്ധീകരണശാലയിലെ പമ്പ് തകരാറായതു മൂലം അടിയന്തര അറ്റകുറ്റപണി

    നടത്തേണ്ടി വന്നതിനാൽ (17.12.2025) ഇന്നു രാത്രി എട്ടു മണി മുതൽ നാളെ(18.12.2025) രാത്രി 10 മണി വരെ വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന

    പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായും ജലവിതരണം

    തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണെന്ന് വാട്ടർ അതോറിറ്റിയുമായി അറിയിച്ചു.

  • തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : വെള്ളയമ്പലം ജലശുദ്ധീകരണശാലയിലെ മൂന്ന്‌ ശുദ്ധജല സംഭരണികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ നഗരത്തിലെ ചില ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങും.

    കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്പോർട്ട് ഓഫീസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം ഭാഗികമായി തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് ജല അതോറിറ്റി അറിയിച്ചു.

  • തിരുവനന്തപുരത്ത് ജല വിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജല വിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര 72 എംഎൽ ഡി ജല ശുദ്ധീകരണശാലയില്‍ നിന്നു വെള്ളയമ്പലത്തേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും

    ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാദവി റിസർേവായറിലും ഒബ്സർവേറ്ററി റിസർവോയറിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും

    വെളളയമ്പലം, ശാസ്തമംഗലം, കവടിയാര്‍, ഊളമ്പാറ, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂര്‍, പാളയം, സ്റ്റാച്യൂ, ബേക്കറി ജംഗ്ഷന്‍, പുളിമൂട്, ആയൂര്‍വേദ കോളേജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമൂല, വെൺപാലവട്ടം, വഞ്ചിയൂര്‍, പേട്ട, ചാക്ക, പാറ്റൂര്‍, പാൽകുളങ്ങര, കരിക്കകം, ശംഖുമുഖം, വേളി, വെട്ടുകാട്, പൗണ്ട്കടവ്, ഒരുവാതില്‍ക്കോട്ട, ആനയറ എന്നീ പ്രദേശങ്ങളിൽ

    05.06.2024 ബുധനാഴ്ച ഭാഗികമായും 06.06.2024 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ പൂർണമായും ജല വിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ (നോര്‍ത്ത്) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

     

  • പേരൂർക്കട – അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റപണി; ജലവിതരണം മുടങ്ങും

    പേരൂർക്കട – അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റപണി; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ പേരൂർക്കട – അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്‌ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ

    കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്‌, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം,

    സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ് എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്.

    പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പോങ്ങുംമൂട് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

  • ആറ്റുകാൽ പൊങ്കാല; വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനങ്ങളൊരുക്കി

    ആറ്റുകാൽ പൊങ്കാല; വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനങ്ങളൊരുക്കി

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കേരള വാട്ടർ അതോറിറ്റി, ജലവിതരണത്തിലും മലിനജലനിർമാർജനത്തിനും പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കി. അടിയന്തര ആവശ്യങ്ങൾക്കും പരാതിപരിഹാരത്തിനുമായി കൺട്രോൾ റൂമുകളും തുറന്നു.

    നഗരത്തിൽ പൊങ്കാല നടക്കുന്ന പ്രദേശത്ത് ഓവർ ഹെഡ് ടാങ്കുകൾ പ്രത്യേകമായി സജ്ജീകരിച്ച്, 24 മണിക്കൂറും കൂടുതലായി വേണ്ടി വരുന്ന ജല ഉപയോഗം കണക്കാക്കി മുൻകൂട്ടി നിറച്ചിട്ടുണ്ട്. ഇതിനായി അരുവിക്കര നിന്നും താൽക്കാലിക അധിക ജലം പമ്പ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തി.

    പൊങ്കാല പ്രദേശത്ത് 1350 അധിക കുടിവെള്ള ടാപ്പുകളും അമ്പതോളം ഷവറുകളും താൽക്കാലികമായി ഘടിപ്പിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ മൂന്നു ടാങ്കുകൾ മുഴുവൻ സമയവും സജ്ജമാക്കിയിട്ടുണ്ട്. ടാങ്കർ ലോറി വെൻഡിങ് പോയിന്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഐരാണിമുട്ടത്ത് പ്രത്യേക വെൻഡിങ് പോയിന്റ് പുതുതായി സജ്ജമാക്കിയിട്ടുമുണ്ട്.

    എല്ലാ ഫയർ ഹൈഡ്രന്റുകളും അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തനസജ്ജമാക്കി. അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖലക‍ളിലായി 24മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി അഞ്ചു ബ്ലൂ ബ്രി​ഗേഡ് സംഘങ്ങൾ 24 മണിക്കൂറും സജ്ജമാക്കി.

    വാട്ടർ അതോറിറ്റി വെള്ളയമ്പലം ആസ്ഥാനത്തെ കൺട്രോൾ റൂമിൽ പരാതികൾ യഥാസമയം കൈകാര്യം ചെയ്യാൻ 24 മണിക്കൂറും പ്രത്യേക സംഘം സജ്ജമാണ്. ടോൾ ഫ്രീ നമ്പർ 1916-ൽ വിളിച്ച് പരാതികൾ അറിയിക്കാം. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് അതോറിറ്റിയുടെ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊങ്കാല പ്രമാണിച്ചുള്ള വെള്ളയമ്പലത്തെ കൺട്രോൾ റൂം നമ്പർ 8547697340.

    സിവറേജ് സംബന്ധമായി, ​ന​ഗരത്തിലെ സ്വീവർ ലൈൻ നെറ്റ്‌വർക്ക് പ്രത്യേകമായി മേഖല തിരിച്ച് ബക്കറ്റ് ക്ലീനിങ്, ജെറ്റിങ് എന്നിവ ചെയ്ത് സുഗമമായ ഒഴുക്ക് ഉറപ്പാക്കിയിട്ടുണ്ട്. പമ്പ് ഹൗസുകളും പമ്പുകളും പരിശോധന നടത്തി പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. സിവറേജിനെ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാനും പരിഹരിക്കാനും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പരാതികൾ സ്വീകരിക്കാൻ പ്രത്യേകം കൺട്രോൾ റൂം തുറന്നു. നമ്പർ-0471-2479502

     

  • ഗാർഹിക ഉപഭോക്താക്കൾക്ക് 50 മുതൽ 550 വരെ കൂടും; വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് പുറത്തിറക്കി

    ഗാർഹിക ഉപഭോക്താക്കൾക്ക് 50 മുതൽ 550 വരെ കൂടും; വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് പുറത്തിറക്കി

    തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോരിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു.

    ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൌജന്യമായി ലഭിക്കും. വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്