Tag: Wild animals

  • കഠിനംകുളം ഗവ. എൽപി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ പിടികൂടി

    കഠിനംകുളം ഗവ. എൽപി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ പിടികൂടി

    കഠിനംകുളം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ പൊതുപരിപാടി നടന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി.

    ഈ സമയം സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നി, പിന്നീട് ശുചിമുറിയിൽ കയറുന്നത് കണ്ടതോടെ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എത്തി ശുചിമുറി പൂട്ടിയിട്ടു. പാലോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് മുള്ളൻ പന്നിയെ പിടികൂടിയത്.

  • വന്യമൃഗശല്യം തടയാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ

    വന്യമൃഗശല്യം തടയാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ

    നെടുമങ്ങാട്:വന്യമൃഗശല്യം തടയുന്നതിന് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ 40 ലക്ഷം രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ കാർഷിക അദാലത്തിൽ കർഷകരുടെ പരാതികൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.കാർഷിക അദാലത്തിൽ ആകെ 37 പരാതികൾ ലഭിച്ചു. അതിൽ 14 എണ്ണം വേദിയിൽ തന്നെ പരിഹരിച്ചു. ബാക്കിയുള്ളവ സമയബന്ധിതമായി തീർപ്പാക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെയും നേതൃത്വത്തിലായിരുന്നു അദാലത്ത്.

    മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി നൽകാൻ നിരവധി പേരാണ് എത്തിയത്. നിവേദനങ്ങളും പരാതികളും വേദിയിൽ തന്നെ പരിഹരിക്കപ്പെട്ടത് കർഷകർക്ക് ഏറെ ആശ്വാസമായി. ആനയറ അന്താരാഷ്ട്ര മാർക്കറ്റിലെ പ്രശ്നങ്ങൾ, കൃഷിനാശം, മൃഗശല്യം തുടങ്ങിയ നിരവധി പ്രശനങ്ങളാണ് കർഷകർ ഉന്നയിച്ചത്. ജീവനും കൃഷിക്കും ഭീഷണിയായ കുരങ്ങുകളെ കൂട്ടിലാക്കി കാട്ടിലെത്തിക്കാനും അദാലത്തിൽ തീരുമാനമായി. കരകുളം കൃഷിഭവന്റെ ഒരു സബ്സെന്റർ വട്ടപ്പാറയിൽ ആരംഭിക്കുന്നതിനും ഉത്തരവായി. കരകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭ്യമാക്കാനും അദാലത്തിൽ തീരുമാനിച്ചു.നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

  • നാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു

    നാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു

    പാലോട് : നാട്ടിലിറങ്ങിയ കാട്ടുപോത്ത്  കിണറ്റിൽ വീണു. പാലോട് കൊല്ലായിൽ സെറ്റിൽമെൻറിൽ താമസിക്കുന്ന വാസന്തിയുടെ കിണറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടു പോത്ത് വീണത്.  പ്രദേശവാസിയായ സ്ത്രീയാണ് കിണറ്റിൽനിന്ന് ശബ്ദംകേട്ട് നോക്കിയപ്പോൾ കാട്ടുപോത്തിനെ കണ്ടത്. വിവരം നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഏറെ കഷ്ടപ്പെട്ടാണ് വാഹനവും കടന്നുചെല്ലാത്ത സ്ഥലത്ത് ജെ.സി.ബി. എത്തിച്ചത്. തുടർന്ന് കിണറിന്റെ ഒരുഭാഗം ജെ.സി.ബി. ഉപയോഗിച്ച് ഇടിച്ചുമാറ്റി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ കാട്ടുപോത്തിനെ വനത്തിലേക്ക് അയച്ചത്.