തിരുവനന്തപുരം: സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി വരികയാണന്നു ജോണ്‍ ബ്രിട്ടാസ് എം.പി. മാധ്യമങ്ങളെ പോലെ സിനിമയും റിയലിസ്റ്റിക് സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ചു മീഡിയാ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .തലമുറകൾക്കിടയിലുള്ള സംവാദവും സംസ്കാരിക വിനിമയവുമാണ് ചലച്ചിത്ര മേളകളിലൂടെ സാധ്യമാകുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ചടങ്ങിൽ അധ്യക്ഷനായി .മുൻ സ്പീക്കർ എം.വിജയകുമാർ ,പ്രസ് അക്കാഡമി ചെയർ മാൻ ആർ .എസ് ബാബു , ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍,പബ്ലിക്‌റിലേഷൻസ് റിലേഷൻസ് അഡീഷൻ ഡയറക്റ്റർ അബ്‌ദുൾ റഷീദ് എന്നിവര്‍ പങ്കെടുത്തു
