പൂവാർ: വീട്ടമ്മയെ പൂവാർ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തി. പൂവാർ എരിക്കലുവിള എമിൽഡാ ലാൻഡിൽ എമിൽഡ (60)യെയാണ് പൂവാർ പൊഴിക്കരയ്ക്കു സമീപത്തെ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകി. ബുധനാഴ്ച രാവിലെയാണ് എമിൽഡയെ പൂവാർ പൊഴിക്കരയിലെ വള്ളപ്പുരയ്‌ക്കു സമീപത്തെ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.അവിവാഹിതയായ എമിൽഡ പൂവാറിൽ സഹോദരന്റെ മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയിൽ മുറിയിൽ ഉറങ്ങാൻ കിടന്നതായാണ് ബന്ധുക്കൾ പറയുന്നത്.എമിൽഡയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. മരണത്തിലെ ദുരൂഹതയും പോലീസ് പരിശോധിക്കുന്നു.
