ആറ്റിങ്ങൽ∙ ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡർ അഞ്ചാം ദിവസം പൊളിച്ചു നീക്കി . അഞ്ച് ദിവസം മുൻപ് ദേശീയപാത വിഭാഗം സ്ഥാപിച്ച ഡിവൈഡറുകളാണ് ഇന്നലെ പൊളിച്ചു നീക്കിയത്. ദേശീയപാതക്ക് നടുക്ക് കുഴിയെടുത്താണ് ഡിവൈഡറുകൾ സ്ഥാപിച്ചത്.ഡിവൈഡറുകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ തുടർക്കഥയായതോടെ ആണ് അടിയന്തരമായി നടപടി സ്വീകരിച്ചത്. അശാസ്ത്രീയമായാണ് ഡിവൈഡറുകൾ സ്ഥാപിച്ചതെന്നാണു നാട്ടുകാരുടെ ആക്ഷേപം.
