തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് അറിയാതെ എംജി റോഡിന്റെ ഒരു ഭാഗം സ്വകാര്യ ഹോട്ടലിന് വാടകയ്ക്കു നൽകിയ സംഭവത്തിൽ വിശദ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കോർപറേഷനിലെ പ്രതിപക്ഷ കക്ഷികൾ. ഇതിനിടെ, കരാർ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് ഹോട്ടൽ ഉടമയ്ക്കു കോർപറേഷൻ കൈമാറി. വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്ന് കൗൺസിൽ യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ഔദ്യോഗിക അജണ്ടകൾ പാസാക്കിയ ശേഷമാണ് പാർക്കിങ് വിവാദം പ്രതിപക്ഷം ഉന്നയിച്ചത്.
