ഔട്ടർ റിങ് റോഡ് പദ്ധതി; തലസ്ഥാന ജില്ലയുടെ മുഖച്ഛായ മാറും

GMR-road_0_0_0_0_0_0_0_0_0_0_0_0_0_1_1_0_0

തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടർറിംഗ് റോഡിന് ബഡ്‌ജറ്റിൽ 1000 കോടി അനുവദിച്ചത്   ജില്ലയ്‌ക്ക് നേട്ടമാകും.നഗരത്തിന് പുറത്ത് മികച്ച യാത്രാസൗകര്യം ലഭിക്കുമെന്നു മാത്രമല്ല, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വേഗത്തിൽ ചരക്ക് നീക്കാനുള്ള വലിയ സാദ്ധ്യതയും റിംഗ് റോഡ് തുറക്കും. നഗരത്തിലെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയും. 4500 കോടി രൂപ ആകെ ചെലവ് വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്.   കിഫ്‌ബി മുഖേനയാണ് സർക്കാർ പണം നൽകുന്നത്. ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാത അതോറിട്ടി റോഡിന് അംഗീകാരം നൽകിയിട്ടുണ്ട്. എൻ.എച്ച് 66ൽ പാരിപ്പള്ളിക്ക് സമീപം നാവായിക്കുളത്തു നിന്ന് ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന ഔട്ടർറിംഗ് റോഡ് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന ഏകദേശം എല്ലാ പ്രധാന റോഡുകളെയും ബന്ധിപ്പിച്ചാകും കടന്നുപോവുക. തേക്കടയിൽ നിന്ന് മംഗലപുരത്തേക്കുള്ള ലിങ്ക് റോഡുൾപ്പെടെ 78.880 കിലോമീറ്റർ നീളമുളള റോഡ് ഇപ്പോൾ നാലുവരിപ്പാതയായും ആവശ്യം വന്നാൽ ഭാവിയിൽ ആറുവരി പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്‌തിരിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!