തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വലിയതുറ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. വ്യാജരേഖകളുണ്ടാക്കിയാണ് ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ അനുനയിപ്പിച്ചാണ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷന് വളപ്പില്‍ നിന്ന് പുറത്താക്കിയത്.
