തിരുവനന്തപുരം: നഗരസഭ ജനങ്ങളിലേക്ക്’ എന്ന കാമ്പെയിനിന് തുടക്കമിടുന്നു. വെള്ളിയാഴ്ച രാവിലെ 9ന് ശ്രീകാര്യം സോണൽ ഓഫീസിൽ കാമ്പെയിൻ ഉദ്ഘാടനം ചെയ്യും. അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം, കൈക്കൂലി, അഴിമതി തുടങ്ങി ഉദ്യോഗസ്ഥരും കൗൺസിലർമാരുമായും ബന്ധപ്പെട്ട എന്ത് പരാതിയും ബോധിപ്പിക്കാം. ഒരു മാസത്തിനകം നടപടിയുണ്ടാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
10ന് വിഴിഞ്ഞം സോണലിലും 12ന് നേമത്തും 17ന് വട്ടിയൂർക്കാവിലും 19ന് തിരുവല്ലത്തും 23ന് കുടപ്പനക്കുന്നിലും 25ന് ഫോർട്ടിലും 27ന് ഉള്ളൂരിലും 29ന് ആറ്റിപ്രയിലും അടുത്ത മാസം 15ന് കഴക്കൂട്ടത്തും 19ന് കടകംപള്ളിയിലും കാമ്പെയിനുകൾ സംഘടിപ്പിക്കും.
