തിരുവനന്തപുരം: ഗവർണർക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം . ജനറൽ പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ച് നടന്നത്. പാളയത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഗവർണർ ആർഎസ്എസിന്റെ ചട്ടുകമോ? ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുക എന്നാരോപിച്ചാണ് എൽഡിഎഫ് പ്രതിഷേധം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്
