ജെ.സി ഡാനിയേൽ അവാർഡ് കെ പി കുമാരന്

IMG_20220716_125824_(1200_x_628_pixel)

തിരുവനന്തപുരം:മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021 ലെ ജെ.സി ഡാനിയൽ പുരസ്കാരത്തിന് സംവിധായകൻ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു .സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുര സ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ അവാർഡ് 2001 ജെ സി ഡാനിയേൽ അവാർഡ് ജേതാവും പിന്നണി ഗായകനുമായ പി ജയചന്ദ്രൻ ചെയർമാനും സംവിധായകൻ സിബി മലയിൽ , ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് , സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.അരനൂറ്റാണ്ടുനീണ്ട് ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകർന്ന സംവിധായകനാണ് കെ.പി കുമാരൻ എന്ന് പുരസ്കാര നിർണയ സ്ഥിതി അഭിപ്രായപ്പെട്ടു .

1972 ൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ ‘ റോക്ക് ‘ . 1975 ലെ അതിഥി ‘ എന്നീ ആദ്യകാല ചിത്രങ്ങൾ മുതൽ 2020 ൽ 83 -ാം വയസ്സിൽ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ ‘ വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത തികച്ചും ആത്മാർത്ഥവും അർത്ഥ പൂർണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് ജൂറി റിപ്പോർട്ടിൽ പറയുന്നു . യാഥാർഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളിൽ നിർണായക സ്ഥാനമുള്ള ‘ അതിഥി ‘ , മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന രചനയെ ആസ്പദമാക്കി നിർമ്മിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988 – ലെ ദേശീയ അവാർഡ് നേടിയ ‘ രുഗ്മിണി ‘ തുടങ്ങിയ ചിത്രങ്ങൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂർവ ദൃശ്യശിൽപ്പങ്ങളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു . മലയാളം ന്യൂവേവ് സിനിമകൾക്ക് തുടക്കം കുറിച്ച് സ്വയംവരത്തിന്റെ സഹരചയിതാവായി ചലച്ചിത്രജീവിതം ആരംഭിച്ച കെ.പി കുമാരന്റെ ‘ റോക്ക് എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം 1972 ലെ ഏഷ്യാ 72 ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട് . അതിഥി ( 1975 ) , ലക്ഷ്മി വിജയം ( 1976 ) , തേൻ തുള്ളി ( 1978 ) , ആദിപാപം ( 1979 ) , കാട്ടിലെ പാട്ട് ( 1979 ) , നേരം പുലരുമ്പോൾ ( 1986 ) , രുഗ്മിണി ( 1988 ) , തോറ്റം ( 2000 ) . ആകാശഗോപുരം ( 2008 ) , ഗ്രാമവൃക്ഷത്തിലെ കുയിൽ ( 2020 ) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!