തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഏപ്രിലില്‍ തുറക്കും.നാലുവര്‍ഷമായി ഡ്യൂട്ടി ഫ്രീ ഷോപ്പ് അടഞ്ഞുകിടക്കുകയാണ്. ദുബായ് ആസ്ഥാനമായ ഫ്ലെമിംഗ് ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്ബനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക. വിമാനത്താവളത്തില്‍ മുന്‍പുണ്ടായിരുന്ന ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിശാലമാക്കിയാണ് തുറക്കുക. ഡ്യൂട്ടി ഫ്രീ ഷോപ്പിന് കസ്റ്റംസ് ലൈസന്‍സ് ഉടന്‍ ലഭിക്കും.തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്ന് രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ചെറിയ തോതില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിശാലമായ ഷോപ്പ് തുറക്കാനായിരുന്നു തീരുമാനം.
