ദിണ്ടികലിൽ വാഹനാപകടം; ചാല സ്വദേശികൾ മരിച്ചു

IMG_20220908_173202

തിരുവനന്തപുരം: ദിണ്ടികലിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കാറും ബസും കൂട്ടിയിടിച്ച് കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ദിണ്ടികലിന് സമീപം പന്നായിപ്പട്ടിയിലാണ് അപകടമുണ്ടായത്.തിരുവനന്തപുരം ചാല സ്വദേശികളായ അശോകൻ, ഭാര്യ ശൈലജ, ഇവരുടെ കൊച്ചുമകൻ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ​ഗുരുതര പരിക്കുണ്ട്.

കുഞ്ഞിന്റെ നേർച്ചയ്ക്കായി പഴനിയില‍േക്ക് പോകുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിന്റെ ടയർ പൊട്ടി എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!