ദേശീയ ബാലാവകാശ കമ്മീഷൻ അവാര്‍ഡ് തിരുവനന്തപുരം ജില്ലയ്ക്ക്

IMG_13032022_184352_(1200_x_628_pixel)

തിരുവനന്തപുരം :ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് തിരുവനന്തപുരം ജില്ലയ്ക്ക്. കുട്ടികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം, കുട്ടികളെ കടത്തുന്നത്, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവ തടയുന്നതില്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ദേശീയ ബാലാവകാശ കമ്മീഷനും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ തിരുവനന്തപുരം ജില്ലയില്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.2021 ജൂലായ്-ഡിസംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഇന്ത്യയിലെ 20 ജില്ലകള്‍ക്ക്

മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡുകള്‍ ലഭിച്ചു. ജില്ലാ ഭരണകൂടവും എക്‌സൈസ്, പൊലീസ് തുടങ്ങിയ വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയാണ് ഇത്തരമൊരു നേട്ടമുണ്ടാക്കാന്‍ സഹായിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!