തിരുവനന്തപുരം:പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ നഗരസഭ പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. മേയറുടെ നേതൃത്വത്തിൽ നടത്തുന്ന ഈ കാമ്പെയിനിൽ പൊതുജനങ്ങൾക്ക് കോർപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും സമർപ്പിക്കാം. പരാതി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ,ഉദ്യോഗസ്ഥർ തുടങ്ങിയവരാകും അംഗങ്ങൾ. ആദ്യഘട്ടത്തിൽ സോണൽ തലത്തിലും പിന്നീട് വാർഡടിസ്ഥാനത്തിലും പരിപാടി സംഘടിപ്പിക്കും.ഓഗസ്റ്റ് 3ന് ശ്രീകാര്യം സോണലിലാണ് ആദ്യ കാമ്പെയിൻ.ഒക്ടോബറോടെ വാർഡുകളിലും ആരംഭിക്കും.
