തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് അടുത്തുളള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റുമെന്ന നഗരസഭ തീരുമാനം നടപ്പായില്ല.നഗരസഭ പൊളിക്കാന്‍ തീരുമാനിച്ച ഷെല്‍റ്റര്‍ മോടി പിടിപ്പിച്ചിരിക്കുകയാണ് റസിഡന്‍സ് അസോസിയേഷന്. ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതി വയ്ക്കുകയും ചെയ്തു. ശ്രീകൃഷ്ണ നഗര്‍ റെസിഡന്റ് അസോസിയേഷന്റേതാണ് നടപടി.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് ആരോപിച്ച് ഇവിടുത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ മുറിച്ച് മാറ്റിയതും അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയിൽ ഇരിക്കാലോ എന്ന വിദ്യാർത്ഥികളുടെ വൈറൽ പ്രതിഷേധവും അടുത്തിടെയാണ് നടന്നത്