നെയ്യാറ്റിൻകര :ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി. നാഗർകോവിൽ പള്ളിവിള ഗാന്ധി സ്ട്രീറ്റിൽ അനീഷ് രാജ (30), നാഗർകോവിൽ ഗണേശപുരം പുലവർവിളയിൽ സുനിൽ എന്നിവരെയാണ് പിടികൂടിയത്. ഫെബ്രുവരി രണ്ടാം വാരം, നെയ്യാറ്റിൻകര വ്ലാങ്ങാമുറി ഭാഗത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഡിസംബറിൽ ഊരൂട്ടമ്പലം ഗോവിന്ദമംഗലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചതും ജനുവരിയിൽ പരശുവയ്ക്കൽ ഭാഗത്ത് പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചതും ഇവരാണ്.അനീഷ് രാജയുടെ പേരിൽ കോയമ്പത്തൂരിലും സമാന സംഭവത്തിൽ കേസുണ്ട്. സുനിൽ പോക്സോ ഉൾപ്പെടെ കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു
