തിരുവല്ലം : മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം മഠത്തേനട ഗോമതി ഭവനിൽ സുരേഷ്കുമാറിനെ(53) ആണ് മരിച്ചനിലയിൽ കണ്ടത്.വീട്ടിൽനിന്നു മാറി ഇദ്ദേഹം മറ്റൊരു വീട്ടിൽ ഒറ്റയ്ക്കു താമസിച്ചു വരുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.അയൽവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് വീട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
