യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ; ഭർത്താവ് അറസ്റ്റിൽ

IMG_20220804_111121

കല്ലമ്പലം : വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭർത്താവിനെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയിൽ പൊയ്കവിള വീട്ടിൽ ഷീജ (42) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കുന്ന ഭർത്താവ് ഹാഷിം (46) ഷീജയെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി 10000 രൂപ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് മാതാവ് പറകുന്ന് സ്വദേശി സുബൈദാബീവിയും ബന്ധുക്കളും ആരോപിച്ചു. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. വരുന്ന 12 ന് തിരികെ പോകേണ്ടതായിരുന്നു. 8 ദിവസം മുൻപാണ് ഇവരുടെ മൂത്തമകൻ ആഷിക് ദുബായിൽ പോയത്. ഇളയ മകൻ അജ്മൽ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!