വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 ന് സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.ഉച്ച മുതൽ വാട്സ്ആപ്പിൻ്റെ ലോകമെമ്പാടും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. വാട്സാപ്പിന് ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ തകരാറായിരുന്നു ഇത്.
