വിതുര: കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റ് മരിച്ചത് നെയ്യാറ്റിൻകര മാരായമുട്ടം ചായ്ക്കോട്ടുകോണം മരുതത്തൂർ വലിയ മാവാത്തല വീട്ടിൽ സെൽവ രാജ്(51) ആണെന്നു തിരിച്ചറിഞ്ഞു. സെൽവരാജിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഭാര്യ ശനിയാഴ്ച വൈകിട്ടു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുളള പുരയിടത്തിലെ തെങ്ങിൻ ചുവട്ടിൽ കണ്ട മൃതദേഹം ഇദ്ദേഹത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയത്.
