തിരുവനന്തപുരം: വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് അപ്പോൾ തന്നെ മറുപടി നൽകി കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. എന്നാൽ തന്നോട് ചാറ്റ് ചെയ്യുന്നത് മേയർ തന്നെയാണോ എന്ന് പരാതിക്കാരന് ഒരു സംശയം. ഇത് മേയർ തന്നെയാണോ സംസാരിക്കുന്നതെന്ന് അദ്ദേഹം വീണ്ടും എടുത്തുചോദിച്ചു. മേയറുടെ സ്റ്റാഫാവാം ചാറ്റ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. മേയർ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയെങ്കിലും പുള്ളിക്കാരന് അത്ര വിശ്വാസം വന്നില്ല. അതു മനസിലാക്കിയ മേയർ ഒരു സെൽഫി അയച്ചുകൊടുത്താണ് പരാതിക്കാരനെ വിശ്വസിപ്പിച്ചത്.
ഫെസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:
സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് ……
നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട് ……
ഇന്ന് വൈകുന്നേരം വാട്സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് .മേലാം കോട് വാർഡിൽ നിന്ന് വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം …. അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട് ….. നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം ….