അക്രമങ്ങളും കൊലപാതകങ്ങളും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നു; ഉമ്മൻ ചാണ്ടി

IMG-20220311-WA0015

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം തുടർച്ചയായ് നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ഗാന്ധിദർശൻ യുവജന സമിതി സംസ്ഥാന പ്രസിഡൻറ് അഡ്വ അഭിജിത്ത് എസ്സ് കെ യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നിഷ്ക്രിയമായ ആഭ്യന്തര വകുപ്പിൻറെ ചുമതല മുഖ്യമന്ത്രി രാജിവെക്കണമെന്നും എന്നും തലസ്ഥാനത്ത് അടക്കം സംസ്ഥാനത്തുടനീളം നടക്കുന്ന ഗുണ്ടാ അക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം വിഷ്ണുനാഥ് എം എൽ എ ഉത്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!