വെമ്പായം : ശനിയാഴ്ച രാവിലെ കൊപ്പം പമ്പിന് സമീപം അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു. വെമ്പായം കട്ടയ്ക്കാൽ അൽ അബ്റാൻ വീട്ടിൽ അലികുഞ്ഞ് (80) ആണ് മരിച്ചത്. വീട്ടിൽനിന്ന് വെമ്പായത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ അലികുഞ്ഞിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
