പോത്തൻകോട് : ഗവ. യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. കൊയ്ത്തൂർക്കോണം വെള്ളൂർ നെടുവേലിയിൽ വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ നബീസിനാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെ കാരമൂട്-സി.ആർ.പി.എഫ്. റോഡിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിലെത്തിയ കുട്ടിയെ കാരമൂട്-സി.ആർ.പി.എഫ്. റോഡിലിറക്കി. രക്ഷിതാക്കളെ കാത്തുനിൽക്കുന്നതിനിടെയാണ് നായ അക്രമിച്ചത്. ഇടതുകാലിൽ കടിയേറ്റ നബീസിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിലെ മുറിവ് ആഴമുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
