തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെളളയമ്പലം – ശാസ്തമംഗലം റോഡ് (ഇരു വശങ്ങളിലേയും), ഒബ്സർവേറ്ററി ഹിൽസ്, പാളയം, വഞ്ചിയൂർ, പേട്ട, ചാക്ക, കരിക്കകം, വേളി, ശംഖുംമുഖം, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ജഗതി, എം.ജി. റോഡ്, പി.എം.ജി, പട്ടം, ഗൗരീശപട്ടം, മുളവന, ഉൗറ്റുകുഴി, സ്റ്റാച്ച്യൂ, മാഞ്ഞാലിക്കുളം റോഡ്, ആയൂർവേദ കോളേജ്, കവടിയാർ, അമ്പലമുക്ക്, ഊളൻപാറ, പൈപ്പിൻമൂട് എന്നിടങ്ങളിൽ 22-05-2022 (ഞായറാഴ്ച) രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണിവരെ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന്. ഉപഭോക്താക്കൾ വേണ്ട മുൻ കരുതലുകളെടുത്ത് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.