അരുവിക്കര മണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും ഇനി ഇ-ഓഫീസ് സംവിധാനം

4-tips-to-use-the-keyboard-of-your-computer-700x334

അരുവിക്കര  :കടലാസുരഹിത വില്ലേജ് ഓഫീസുകള്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇ – ഓഫീസ് സംവിധാനം കാര്യക്ഷമമാക്കാനൊരുങ്ങി അരുവിക്കര മണ്ഡലവും. എല്ലാ വില്ലേജ് ഓഫീസുകളിലും പദ്ധതി നടപ്പിലാക്കുന്നതിനായി ജി. സ്റ്റീഫന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 10,74,338 രൂപ അനുവദിച്ചു. കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അരുവിക്കര, ആര്യനാട്,മണ്ണൂര്‍ക്കര, പെരുംകുളം, തൊളിക്കോട്, ഉഴമലയ്ക്കല്‍, വീരണകാവ്, വെള്ളനാട്, വിതുര എന്നീ വില്ലേജുകള്‍ക്ക് 14 ലാപ്‌ടോപ്പുകള്‍, ഒന്‍പത് പ്രിന്റര്‍, ഒന്‍പത് സ്‌കാനര്‍ എന്നിവ നല്‍കും. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ നടപ്പിലാക്കി വരുന്ന കടലാസ് രഹിത ഇലക്ട്രോണിക് ഫയല്‍ സിസ്റ്റമാണ് ഇ-ഓഫീസ്. സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും, സുതാര്യത ഉറപ്പുവരുത്തുന്നതിനും, പൊതുജനങ്ങള്‍ക്ക് പരമാവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!