തിരുവനന്തപുരം: മുതിർന്ന സി പി എം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു.
ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി 1937ലാണ് ആനത്തലവട്ടം ആനന്ദൻ ജനിച്ചത്. 1956ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിൽ അംഗമായത്.