ആർ ഗോപീകൃഷ്ണൻ അനുസ്മരണവും കെ എം ബഷീർ ഓർമ ദിനവും

IMG-20220803-WA0024

 

തിരുവനന്തപുരം: പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെട്രോ വാർത്ത ചീഫ് എഡിറ്റർ ആര്‍ഗോപീകൃഷ്ണന്‍ അനുസ്മരണം നടത്തി. സിറാജ് യൂണിറ്റ് ചീഫ് കെ.എം ബഷീറിന്റെ ഓർമ ദിനവും ആചരിച്ചു. കേസരി ഹാളില്‍ നടന്ന ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വാർത്താ മികവിനാൽ മാധ്യമ മേഖലയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ മാധ്യമ പ്രവർത്തകനായിരുന്നു ഗോപീകൃഷ്ണൻ എന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു.ദീർഘകാല സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

കെ എം ബഷീറിന് നീതി ഉറപ്പാക്കും വരെ ഇപ്പോഴുളള ജാഗ്രത മാധ്യമ പ്രവർത്തകർ തുടരണമെന്നും അദ്ദേഹം പറഞ്ഞു.  യൂണിയൻ ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ് അധ്യക്ഷനായി. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, നിയുക്ത ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, സിറാജ് ഡയറക്ടര്‍ എ. സൈഫുദ്ദീന്‍ ഹാജി, മുതിർന്ന മാധ്യമ പ്രവർത്തകരായ വി എസ് രാജേഷ്, ആര്‍.അജിത്കുമാര്‍ എന്നിവർ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍ സ്വാഗതവും ട്രഷറര്‍ ജി.പ്രമോദ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!