ആറ്റിങ്ങൽ: വനിതാ ദിനത്തിൽ സോഷ്യൽ മീഡിയയിൽ താരമായി ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഏക വനിതാ ബസ് ഡ്രൈവർ മീനാക്ഷി.ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിൽ ഓടുന്ന സൂര്യ ബസിലെ ഡ്രൈവറാണ് മീനാക്ഷി .ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിനിയായ മീനാക്ഷിക്ക് കുഞ്ഞുനാൾ മുതൽ ഡ്രൈവർ ആകണമെന്നായിരുന്നു ആഗ്രഹം.
