ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലം ലഭിക്കും.
പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം. അതെ സമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടില്ല.