വിഴിഞ്ഞം: ഒന്നര വയസ്സായ മകളെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപിച്ച പിതാവ് മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലിൽ സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
വെള്ളി രാത്രിയിലുണ്ടായ സംഭവം പുറത്തറിഞ്ഞത് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ്.മദ്യപാനിയായ അഗസ്റ്റിനും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനോടുള്ള ക്രൂരതയെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു