തിരുവനന്തപുരം : ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പർ തയാറാക്കിയിരിക്കുന്നത്. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.എൽപി ക്ലാസിലെ കുട്ടികൾ പരീക്ഷയ്ക്ക് ക്രയോണുകൾ, കളർ പെൻസിൽ എന്നിവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങളും ഉൾപ്പെടുത്തി. എല്ലാ പാഠഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽനിന്ന് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും. എട്ട്, ഒൻപത് ക്ലാസുകളുടെ ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും
