കള്ളിക്കാട് : നെയ്യാർഡാമിൽ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് കള്ളിക്കാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയുടെ സംഘാടകസമിതി രൂപവത്‌കരിച്ചു. സെപ്റ്റംബർ ഏഴു മുതൽ 11 വരെയാണ് വാരാഘോഷം. 11-ന് വൈകീട്ട് നാലിനാണ് ഘോഷയാത്ര. പഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ ചെയർമാനായും ആർ.വിജയൻ ജനറൽ കൺവീനറുമായാണ് സമിതി.
