“ഓപ്പറേഷൻ ജലധാര” തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ പുതിയ പദ്ധതി

heavy-rain-thiruvananthapuram--11--jpeg

തിരുവനന്തപുരം :തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ഓപറേഷൻ ജലധാര പദ്ധതിയുമായി ജില്ലാ ഭരണകൂടം. കാലവർഷത്തിന് മുന്നോടിയായി , ജില്ലയിലെ പ്രധാന നദികളായ നെയ്യാർ, കരമന, കിള്ളി, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞ് കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന് നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഏപ്രിൽ 30ന് മുൻപായി നദികളിലെ ശുചീകരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർത്തിയാക്കണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!