തിരുവനന്തപുരം: ലോകത്തുള്ള എല്ലാ മലയാളി സഹോദരി സഹോദരന്മാര്‍ക്കും ഓണാശംസ നേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എയൂസഫലി. ദൈവത്തിന്റെ തീഷ്ണമായ പരീക്ഷണത്തിലായിരുന്നു കഴിഞ്ഞ രണ്ടു രണ്ടര കൊല്ലക്കാലം കടന്ന് പോയത്. അതില്‍ നിന്ന് രക്ഷപ്പെടുത്തിയ ദൈവത്തിന് നന്നിയെന്നും അദ്ദേഹം പറഞ്ഞു.
എം.എ യൂസഫലിയുടെ സന്ദേശം:-
വീണ്ടും ഒരു ഓണം വരവായി.ദൈവത്തിന്റെ തീഷ്ണമായ പരീക്ഷണത്തിലായിരുന്നു കഴിഞ്ഞ രണ്ടു രണ്ടര കൊല്ലക്കാലം. പരസ്പരം കാണാനും മാതാപിതാക്കളെ സന്തോഷിപ്പിക്കാനും ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു അത്. ദൈവം അതിലില്‍ നിന്ന് നൂറ് ശതമാനം രക്ഷപ്പെടുത്തിയിലെങ്കിലും പതിയെ രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൈവത്തിന് നന്ദി.ഈ സന്ദര്‍ഭത്തില്‍ ഓണം വളരെ നല്ല നിലയില്‍ ആഘോഷിക്കാനും ലോകത്തുള്ള എല്ലാ സഹോദരി സഹോദരന്മാര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ല. ഇന്ത്യയുടെയും ദേശീയ ആഘോഷമാണ്. നമ്മുടെ രാജ്യത്തിന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനും എല്ലാവരുടെയും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണം. ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരന്മാര്‍ക്കും ഓണാശംസകള്‍ നേരുന്നു- എം.എ യൂസഫലി ഓണസന്ദേശത്തില്‍ പറഞ്ഞു.