കഠിനംകുളം കായല്‍ ജൈവവൈവിധ്യ പട്ടികയിലേക്ക്

IMG_03032022_144706_(1200_x_628_pixel)

കഠിനംകുളം  :പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കഠിനംകുളം കായലിനെ ജൈവവൈവിധ്യ പട്ടികയിലുള്‍പ്പെടുത്താനുള്ള സമഗ്ര പഠനം ആരംഭിച്ചു.സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായി പ്രദേശത്തെ സസ്യ-ജീവജാലങ്ങളുടെയും മത്സ്യ സമ്പത്തിനെയും കുറിച്ചുള്ള വിവരശേഖരണം ആരംഭിച്ചു. കഠിനംകുളം കായല്‍ പ്രദേശത്തെ ജീവ ജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥ, വൈവിധ്യങ്ങള്‍, വെല്ലുവിളികള്‍ എന്നിവ പഠനവിഷയമാകും.

അതേസമയം, കഠിനംകുളം കായലില്‍ കണ്ടല്‍ പച്ചത്തുരുത്ത് പദ്ധതിയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി. എസ് പറഞ്ഞു. തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ കയല്‍ത്തീരം മനോഹരമാക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കും.പ്രകൃതി സംരക്ഷണത്തിലൂന്നിയ നാടിന്റെ വികസനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും കായല്‍ ടൂറിസ രംഗത്ത് ഈ പഠനം ഒരു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!