തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് സംഘം എഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കും. കത്ത് വിവാദത്തില്‍, അന്വേഷണം വഴിമുട്ടുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറുന്നത്.ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കും. തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുന്ന റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി ഡിജിപി തീരുമാനിക്കും. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതിയില്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയിലാകും അന്വേഷണസംഘം സമര്‍പ്പിക്കുക.
