കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ ആഴാംകോണം ഭാഗത്ത് കള്ളനോട്ടുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതായി തിരുവനന്തപുരം റൂറൽ എസ്. പി ഡോ. ദിവ്യ ഗോപിനാഥ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈഎസ്പി നിയാസ്.പി, കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻ വീട്ടിൽ അശോക് കുമാറി(36)ന്റെ വീട്ടിൽ നിന്നും ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡിൽ വിജയാദവനിൽ ശ്രീവിജിത്തി(33)ന്റെ വീട്ടിൽ നിന്നും 110 വ്യാജ ഇൻഡ്യൻ കറൻസികളും വ്യാജനോട്ട് പ്രിൻറ് ചെയ്യുന്നതിനുള്ള പ്രിൻററും പേപ്പർ കട്ടറും കൂടാതെ 44500 രൂപയുടെ ഇൻഡ്യൻ കറൻസികളും കണ്ടെടുത്തു.
മദ്യം , മയക്ക് മരുന്ന് കള്ളനോട്ട് വിതരണം തുടങ്ങിയ രഹസ്യ സ്വഭാവമുള്ള ബിസിനസ്സുകാരെ കുറിച്ച് അന്വേഷിച്ച് വരവേയാണ് പോലീസിന് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതികൾക്ക് അന്തർസംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പ്രതികൾക്ക് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സാഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നു . കൂടാതെ പ്രതികളിൽ നിന്നും കണ്ടെടുത്ത ഒർജിനൽ ഇന്ത്യൻ കറൻസികൾ നോട്ടിരട്ടിപ്പിലൂടെയോ മറ്റേതെങ്കിലും വിധത്തിൽ ലഭിച്ചതാണോയെന്നും അന്വേഷിച്ചു വരുന്നു .
സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ ചന്ദ്രശേഖരൻ.അനിൽകുമാർ വിജയകുമാർ . അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ.സുനിൽ , സീനിയർ സിവിൽ പോലീസ് ഓഫീസർ സുലാൽ , ഹരിമോൻ , ബിജു . സിവിൽ പോലീസ് ഓഫീസർ അജിൽ , ആകാശ് , സുബിൻ ദേവ് അഖിൽ , യാസിർ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.