തിരുവനന്തപുരം: കഴക്കൂട്ടത്ത് ഏഴു വയസ്സുകാരന് അച്ഛന്റെയും രണ്ടാം ഭാര്യയുടെയും ക്രൂര മര്‍ദനമെന്ന് പരാതി. കഴക്കൂട്ടം സ്വദേശികളായ സൈനസ്, ജെന്നിഫര്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി. മര്‍ദനത്തില്‍ കുട്ടിയുടെ മുന്‍ വശത്തെ പല്ലുകള്‍ ഇളകിപ്പോയെന്ന് പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
