കിളിമാനൂർ: കിളിമാനൂരിൽ സ്കൂൾ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരണാന്ത്യം. കിളിമാനൂർ, വെള്ളല്ലൂർ പനവൂർകോണത്ത് വീട്ടിൽ ഷാജിയുടെയും പരേതയായ ശ്രീദേവിയും മകൻ വിഷ്ണു (19)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണി കഴിഞ്ഞ് കിളിമാനൂർ പാപ്പാലയിലാണ് അപകടം നടന്നത്. വെള്ളല്ലൂർ ഭാഗത്ത് നിന്നും പാപ്പാലയിലുള്ള ബന്ധുവീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന വിഷ്ണു പട്ടം സെന്റ് മേരീസ് സ്കൂൾ ബസിനെ ഓവർടേക്ക് ചെയ്യുവാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് സ്കൂൾ ബസിൽ തട്ടി റോഡിൽ തെറിച്ചുവീഴുകയും ബസിന്റെ പിൻചക്രം കയറിയിറങ്ങി വിഷ്ണു തൽക്ഷണം മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. വിഷ്ണു ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെൽമെറ്റ് തലയിൽ നിന്നും തെറിച്ചു പോവുകയായിരുന്നു. കിളിമാനൂർ പോലീസ് സ്ഥലത്ത് എത്തി മൃതദ്ദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. വിഷ്ണുവിന്റെ മാതാവ് ശ്രീദേവി മാസങ്ങൾക്ക് മുമ്പ് ചെങ്കിക്കുന്നിൽ നടന്ന ഇരുചക്ര വാഹനാപകടത്തിലാണ് മരണപ്പെട്ടത്.