പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. അതേസമയം അമേരിക്കയിലായതിനാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കില്ല. പകരം ആരോഗ്യമന്ത്രി വീണ ജോർജ് ആകും യോഗത്തിൽ പങ്കെടുക്കുക. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ യോഗത്തിൽ കൊവിഡ് വർധന സംബന്ധിച്ച അവതരണം നടത്തും.
