കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ്യാർത്ഥികൾക്ക് പരിക്ക്

images(439)

പാറശാല: കോളേജിലെ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.പാറശാല സി.എസ്.ഐ കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥികളായ വിനീത് (24), ദിലീപ്(24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ ദിലീപിന്റെ തലയ്ക്ക് മുറിവേറ്റു. തുടർന്ന് പാറശാല ഗവ.ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ആശുപത്രി പരിസരത്തുവച്ചും  സംഘർഷം ഉണ്ടായി. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പാറശാല പൊലീസ് എത്തിയപ്പോഴേക്കും കൂട്ട സംഘർഷത്തിൽ ഉൾപ്പെട്ടവർ ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!