തിരുവനന്തപുരം :കോർപ്പറേഷൻ നടത്തുന്ന ഫയൽ തീർപ്പാക്കൽ അദാലത്ത് തീയതി നീട്ടണമെന്ന് ഓൾ കേരള ബിൽഡിങ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അപേക്ഷ നൽകാൻ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ലഭിച്ചതെന്ന് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാറും സെക്രട്ടറി മഹേഷ് കെ.പിള്ളയും പറഞ്ഞു. തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.വി.ഗോവിന്ദന് നിവേദനം നൽകി
