കാട്ടാക്കട: ഗായത്രിയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാട്ടാക്കട വീരണകാവിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 11.30ഓടെയാണ് വീട്ടിലെത്തിച്ചത്. അമ്മ സുജാതയും സഹോദരി ജയശ്രീയും അടുത്ത ബന്ധുക്കളും നാട്ടുകാരും ഗായത്രിക്ക് അന്തിമോപചാരം അർപ്പിച്ചു. നാട്ടുകാരും വിവിധ രാഷ്ട്രീയ – സാമൂഹ്യ – സംഘടനാ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.
